Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുരാവസ്​തു വകുപ്പുമായി...

പുരാവസ്​തു വകുപ്പുമായി ആലോചിക്കാതെ താജ്​ മഹലിനെ എങ്ങനെ സംരക്ഷിക്കും? യു.പി സർക്കാരിനോട്​ സുപ്രീം കോടതി

text_fields
bookmark_border
പുരാവസ്​തു വകുപ്പുമായി ആലോചിക്കാതെ താജ്​ മഹലിനെ എങ്ങനെ സംരക്ഷിക്കും? യു.പി സർക്കാരിനോട്​ സുപ്രീം കോടതി
cancel

ന്യൂഡൽഹി: താജ്​മഹലി​​​െൻറ സംരക്ഷണവുമായി ബന്ധപ്പെട്ട ഭാവി പ്രവർത്തനങ്ങളുടെ കരട്​ രേഖ തയ്യാറാക്കുന്നതിൽ പുരാവസ്​തു വകുപ്പുമായി ആലോചിക്കാത്തതിൽ ഉത്തർപ്രദേശ്​ സർക്കാരിനെ വിമർശിച്ച്​ സുപ്രീം കോടതി. 

17ാം നൂറ്റാണ്ടിൽ നിർമിച്ച ലോകാദ്​ഭുതങ്ങളിലൊന്നായ താജി​​​െൻറ സംരക്ഷണ ഉത്തരവാദിത്വമുള്ള പുരാവസ്​തു വകുപ്പുമായി കൂടിയാലോചനയില്ലാതെ സർക്കാർ നടപടി എടുത്തത്​ ഞെട്ടിക്കുന്നതാണെന്നും സുപ്രീം കോടതി പറഞ്ഞു. താജി​​​െൻറ സംരക്ഷണത്തി​നും വികസന പ്രവർത്തനങ്ങൾക്കും വേണ്ടി ഒരു പ്രത്യേക അധികാരിയെ നിശ്ചയിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട്​ സുപ്രീംകോടതി ആവശ്യപ്പെട്ടു. 

ഉത്തരവാദിത്തപ്പെട്ടവരെല്ലാം കൈകഴുകിയെന്നും പുരാവസ്​തു വകുപ്പി​​​െൻറ പങ്കാളിത്തമില്ലാതെ തയ്യാറാക്കിയ സംരക്ഷണ രൂപരേഖയാണ്​ ലഭിച്ചതെന്നും ജസ്റ്റിസ്​ എം.ബി ലോകുർ പറഞ്ഞു. ചൊവ്വാഴ്​ച്ചയായിരുന്നു ഇതുമായി ബന്ധപ്പെട്ട കരട്​ രേഖ ജസ്റ്റിസ്​ ലോകുർ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ​ യു.പി സർക്കാർ സമർപ്പിച്ചത്​.

ചരിത്രപ്രധാനമായ താജ്​ മഹലി​​​െൻറ സംരക്ഷണവുമായി ബന്ധപ്പെട്ട്​ അശ്രദ്ധ കാണിച്ചതിന്​ ഉത്തർപ്രദേശ്​ സർക്കാരിനെതിരെ ജസ്റ്റിസ്​ ലോകുർ രോഷം പ്രകടിപ്പിച്ചിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up governmentTaj Mahalmalayalam newsTaj Mahal Pollutionsupreme court
News Summary - How can you save Taj Mahal without consulting ASI, SC asks UP govt
Next Story